ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിപ്ലവാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. തൊണ്ണൂറുകള്‍ ലോകത്തിനു സമ്മാനിച്ച അറിവിന്റ അനന്തമായ ചക്രവാളം അനുദിനം അതിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തി കൊണ്ടിരിക്കുന്നു. കൈ വെള്ളയിലൊതുങ്ങുന്ന മൊബൈല്‍ ഫോണ്‍ വിവരസാങ്കേതിക വിദ്യയുടെ നൂതന സങ്കേതമായതോടെ മൊബൈല്‍ ഫോണ്‍ അനുബന്ധ വ്യാപാര സാധ്യതകള്‍ക്കും അവസരങ്ങളേറെ.
ഈ രംഗത്ത് ഒരുപക്ഷേ ഇന്ത്യയിലെതന്നെ ആദ്യത്തെ ചുവടുവെപ്പ് നടത്തിയ സ്ഥാപനമാണ് ബ്രിഡ്‌കോ. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബ്രിഡ്‌കോ കടന്നു വരുമ്പോള്‍ ഹാന്‍ഡ് സെറ്റുകള്‍ വ്യാപകമായിട്ടില്ല. കൈയ്യില്‍ കൊണ്ടു നടക്കാവുന്ന ഒരു ടെലഫോണ്‍ എന്നതിനപ്പുറം അതിന് പറയത്തക്ക വിശേഷണങ്ങളുമില്ല. ഏതാണ്ട് ഒരു കോഡ്‌ലെസ് ടെലഫോണിന്റെ വലിപ്പമുള്ള മൊബൈല്‍ ഫോണ്‍ ആളുകള്‍ കൊണ്ടു നടന്നിരുന്ന കാലത്താണ് ബ്രിഡ്‌കോ തുടങ്ങുന്നന്നോര്‍ക്കുക. ബ്രിഡ്‌കോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപഹാരമായി എസ്‌കോട്ടലിന്റെ സിം കാര്‍ഡായിരുന്നു സമ്മാനിച്ചത്. എന്നാല്‍ സിം കാര്‍ഡ് ലഭിച്ച പത്ര പ്രവര്‍ത്തകരില്‍ ഒരാളുടെകയ്യില്‍പ്പോലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയുടെ അനന്തസാധ്യതകള്‍ വളരെനേരത്തെ ബ്രിഡ്‌കോ കെത്തിയെന്നതിന് തെളിവായി ഈ പത്രസമ്മേളനം മാത്രം മതി. ഒരു ഇരുപതു വര്‍ഷം കൊണ്ട് ഈ രംഗത്ത് അദ്ഭുതാവഹമായ മാറ്റങ്ങള്‍ വന്നു. ഇന്ന് ഫോണ്‍ വിളിക്കാനുള്ള ഉപകരണമെന്നതിലുമപ്പുറം വിവരസാങ്കേതിക വിദ്യാരംഗത്ത് ആധുനികതയുടെ വാതായനമാണ് മൊബൈല്‍ ഫോണ്‍.
ഇന്ത്യയിലെതന്നെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബ്രിഡ്‌കോ & ബ്രിറ്റ്‌കോ ഇന്ത്യക്കകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന സ്ഥാപനമായിമാറകഴിഞ്ഞു. പഠിച്ചിറങ്ങിയവര്‍ നാട്ടിലും വിദേശത്തുമായി ജോലിയും തൊഴില്‍ സംരംഭങ്ങളുമായി മുന്നേറുന്നു.
06 Aug 2021
14 Apr 2017
© Britco & Bridco - 2022. All rights reserved.