മൊബൈൽ ഫോൺ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇന്ത്യയിലുടനീളം മികച്ച സംരംഭകരെ സൃഷ്ടിക്കാനുമായി Ministry of Skill Development & Entrepreneurship, Government of India യുടെ കീഴിലുള്ള National Skill Development Corporation(NSDC) ന്റെ ഭാഗമായ Telecom Sector Skill Council (TSSC), കേരളം ആസ്ഥാന മായി പ്രവർത്തിക്കുന്ന Britco & Bridco യുമായി സഹകരിച്ചു പ്രവർത്തിക്കാൻ ധാരണാപത്രം ഒപ്പു വച്ചു.
മൊബൈൽ ഫോൺ മേഖലയിലെ ട്രെയിനിംഗ്- സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താനായി Ministry of Skill Development & Entrepreneurship, Government of India യുടെ കീഴിലുള്ള National Skill Development Corporation(NSDC) ന്റെ ഭാഗമായ Telecom Sector Skill Council (TSSC)ലും ഇന്ത്യയിലെ പ്രഥമ മൊബൈൽ ഫോൺ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ബ്രിറ്റ്കോ & ബ്രിഡ്കോയും തമ്മിൽ ധാരണാ പത്രം തയ്യാറാക്കി.
ധാരണാപത്രത്തിലെ പ്രധാനതീരുമാനങ്ങൾ
1. ബ്രിറ്റ്കോ & ബ്രിഡ്കോയെ TSSC യുടെ Industry Partner ആയി അംഗീകരിച്ചു.
2. ബ്രിറ്റ്കോ & ബ്രിഡ്കോയെ TSSC യുടെ അക്കാദമിക്ക് പാർട്ട്ണർ ആയി അംഗീകരിച്ചു.
3. TSSC യും ബ്രിറ്റ്കോ & ബ്രിഡ്കോ യും സംയുക്തമായി മൊബൈൽഫോൺ മേഖലയിൽ അവസരം തേടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഏറ്റവും ആധുനിക ഉപകരണങ്ങൾ സജ്ജമാക്കിയ Centre of Excellence കേരളമുൾപ്പടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്ഥാപിക്കും.
4. TSSC യുടെ ടെക്നോളജി അദ്ധ്യാപക പരിശീലന കേന്ദ്രമായി ബ്രിറ്റ്കോ & ബ്രിഡ്കോ യെ ഉപയോഗപ്പെടുത്തും.
5. ഇന്ത്യയിൽ എക്സ്പീരിയൻസ് നേടിയ വിദ്യാർത്ഥികൾക്ക് വിദേശ പ്ലേസ്മെന്റിനു അവസരം ഒരുക്കിക്കൊടുക്കാൻ പരസ്പരം സഹകരിക്കും.
6. ബ്രിറ്റ്‌കോ & ബ്രിഡ്കോ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള RPL സർട്ടിഫിക്കറ്റ് ലഭിക്കുകയും ഇത് വിദേശ രാജ്യങ്ങളുടെ എംബസി അറ്റെസ്റ്റേഷനു സഹായകമാകും.
18/8/21 നു ഡൽഹി, ഗുരുഗ്രാമിലെ Telecom Skill Sector Council (TSSC)ആസ്ഥാനത്ത് വെച്ച് TSSC യുടെ C.E.O ശ്രീ.അരവിന്ദ് ബാലി യും ബ്രിറ്റ്കോ & ബ്രിഡ്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂരും ധാരണ പത്രം കൈമാറി.
TSSC യുടെ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് രവി ഭട്നഗർ ,ജനറൽ മാനേജർ ഗൗരവ് ശർമ്മ , ബ്രിറ്റ്കോ & ബ്രിഡ്കോ സീനിയർ ടെക്നിക്കൽ മാനേജർ സുനിൽ കുമാർ കോങ്ങാട് എന്നിവർ സന്നിഹിതരായിരുന്നു.
News and Events:
Media One: Watch Video
Manorama News: Click Here
20 Aug 2022
05 Jul 2022
25 Jun 2022
06 Aug 2021
© Britco & Bridco - 2022. All rights reserved.