X

Investment Oppurtunity

click here to refresh.

BLOG

13 Jan
Britco, Blog

ലോക സാമ്പത്തിക മാന്ദ്യവും മൊബൈല്‍ഫോണ്‍ മേഖലയും

ലോകത്ത് തൊണ്ണൂറുകളില്‍ നടന്ന വലിയ വിപ്ലവമാണ് മൊബൈല്‍ഫോണ്‍ ഉപയോഗവും അനുബന്ധ ബിസിനസ്സുകളും. സാധാരണക്കാരനുപോലും 'ടെലിഫോണ്‍' എന്നതിലുപരി നാനാവിധത്തിലുള്ള കമ്മ്യുണിക്കേഷനുകള്‍ക്കും ഡാറ്റ കൈമാറ്റത്തിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമായി അതു മാറിയിരിക്കുന്നു. ഈ മേഖലയിലെ റിപ്പയറിംഗിലും, സ്‌പെയര്‍പാര്‍ട്‌സ്, ആക്‌സസ്സറീസ്, ടൂള്‍സ് എന്നിവയുടെ ബിസിനസ്സുകളിലും വളരെ നേരത്തെതന്നെ മലയാളികള്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നേട്ടം കൈവരിക്കാന്‍ മലയാളികള്‍ക്ക് സാഹചര്യമൊരുക്കിയത് 
ഇന്ത്യയില്‍തന്നെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍ ആരംഭിച്ച മലയാളികളാണ്. അതുകൊണ്ടുതന്നെ ലോകത്ത് മുഴുവനും ഈ മേഖലയില്‍ മുന്നേറ്റം നടത്താന്‍ മലയാളികള്‍ക്ക് സാധിച്ചിട്ടുണ്ട്.
1998 മുതല്‍ 2015 വരെ എല്ലാ വര്‍ഷവും കേരളത്തില്‍നിന്നും 5000ത്തിലധികം മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്മാര്‍ വിവിധ ഇന്‍സ്റ്റ്യുട്ടുകളിലായി പഠിച്ചിരുന്നുവെങ്കിലും 2015, 2016 വര്‍ഷങ്ങളില്‍ അത് ആയിരത്തിനു താഴെയായി കുറയുകയുായി. ഇതിന്റെ പ്രധാനകാരണം സൗദി അറേബ്യയിലെ മൊബൈല്‍ഫോണ്‍ മേഖലിയില്‍ സ്വദേശിവല്‍ക്കരണം വന്നപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവസികള്‍, ഇനി മൊബൈല്‍ ഫോണ്‍ ടെക്‌നോളജി പഠിച്ചിട്ട് വലിയകാര്യമില്ല എന്ന വലിയൊരു തെറ്റിദ്ധാരണിയില്‍ അകപ്പെടുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

സൗദി അറേബ്യയിലെസ്വദേശിവല്‍ക്കരണം തെളിയിക്കുന്നതുതന്നെ ഇതിന്റെ വലിയ സാധ്യതയാണ്. വളരെ വേഗം യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നതും രണ്ടോ നാലോ വര്‍ഷം ജോലി ചെയ്താല്‍ സ്വന്തമായി സ്ഥാപനങ്ങള്‍ നടത്താന്‍
എളുപ്പവുമായ മേഖലയായതുകൊണ്ടും അതിന്റെ സ്‌കോപ്പ് വളരെ 
കൂടുതലായതുകൊണ്ടുമാണ്, മലയാളികള്‍ ചെയ്തിരുന്ന ജോലി സൗദികള്‍ ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ ഇതിന്റെ പേരില്‍ ഇപ്പോള്‍ പ്ലസ്ടു കഴിഞ്ഞ് പുറത്തിറങ്ങുന്ന ആളുകള്‍ക്ക് മൊബൈല്‍ഫോണ്‍ മേഖല തെരഞ്ഞെടുക്കുന്നതിനു തടസ്സം നിന്നാല്‍ പിന്നെ, സാധാരണ രീതിയിലുള്ള ഡിഗ്രി അതല്ലെങ്കില്‍ ഡിപ്ലോമ ഐ ടി ഐ മറ്റു കോഴസുകള്‍ക്ക് ജോലി സാധ്യത 20 ശതമാനത്തില്‍ താഴെയാണ്. ഗവണ്‍മെന്റ് ജോലി ലഭിക്കുന്നത് പലപ്പോഴും 10 ശതമാനമാണ് എങ്കില്‍, പഠിക്കുന്നവര്‍ക്ക് 90 ശതമാനം ആളുകള്‍ക്കും ഇന്ത്യയില്‍ തന്നെ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ട്. ഒരു വിദഗ്ധനായ ടെക്‌നീഷ്യനു 20000 രൂപമുതല്‍ 50000 രൂപവരെ മൊബൈല്‍ഫോണ്‍ മേഖലയില്‍ മാസത്തില്‍ സമ്പാദിക്കാന്‍ സാധിക്കുമ്പോള്‍ പലരും അജ്ഞത കൊണ്ടാണ് ഇനി മൊബൈല്‍ഫോണ്‍ ടെക്‌നോളജി പഠിച്ചതുകൊണ്ട് പ്രയോജനമില്ല എന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പരത്തിക്കൊണ്ടിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്മാരുടെ എണ്ണം വളരെ കുറവാണ്, കാരണം ദുബായ്, ഖത്തര്‍, ഒമാന്‍ ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗജന്യമായി വിസ ലഭിക്കുമ്പോള്‍ സൗദിയിലേക്ക് എത്തിപ്പെടാന്‍ രണ്ടും മൂന്നും ലക്ഷം രൂപ ചിലവാകുന്നതുകൊണ്ട് സൗദിയില്‍ ബന്ധുക്കളുള്ള യുവാക്കള്‍ മാത്രമാണ് സൗദിയില്‍ ജോലി തേടിയിരുന്നത്. അവരില്‍ പലരും ഇപ്പോഴും ആ നാട് ഒഴിവാക്കിയിട്ടില്ല എന്നത് കൗതുകകരമാണ്. തുടക്കത്തില്‍ തന്നെ 2000 4000/ ദിര്‍ഹം മാസവരുമാനവും രണ്ടു വര്‍ഷം എക്‌സ്പീരിയന്‍സ് നേടിക്കഴിഞ്ഞാല്‍ 3000 6000/ദിര്‍ഹം വരെയും അഞ്ചു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് നേടിയവര്‍ക്ക് സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ശേഷിയും നേടുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇതിനു പുറമെ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മൊബൈല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് വലിയ ഡിമാന്റുണ്ട്. പുതിയ തലമുറ പ്ലസ്ടു കഴിഞ്ഞാല്‍ മൊബൈല്‍ഫോണ്‍ കോഴ്‌സുകള്‍ നേടുന്നത് വളരെ പ്രയോജനകരമാണ് എന്നു ചുരുക്കം.
ഇനി ഗള്‍ഫിലേക്കില്ല എന്ന് പറയുമ്പോഴും,കേരളത്തിലെ നാട്ടികയില്‍വച്ച് ലുലു ഗ്രൂപിന്റെ റിക്രൂട്ട്മന്റ് നടന്നപ്പോള്‍, രണ്ടായിരം റിയാലിനു താഴെ ശമ്പളം ഓഫര്‍ ചെയ്ത ഒരു ജോലിക്കുവേണ്ടി 80000 പേര്‍ എത്തിയത് കേരളത്തില്‍തന്നെ നിന്നാല്‍ എന്തുകിട്ടും എന്നതിന്റെ തെളിവാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ മേഖല പഠിച്ചവര്‍ക്ക് മൂന്നു ദിവസത്തില്‍ ഒരാള്‍ വീതം ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍വരെ ഇന്നു കേരളത്തില്‍ ഉണ്ട്.
 

Latest Blog Post

mobile training institute mobile training institute

contact info

+91 9947 65 65 65

Email : info@britco.co.in


Britco, Facebook Britco, Twitter Britco, googleplus Britco, Youtube